ചാ​ത്ത​മ്പ​റ ജം​ഗ്ഷ​ന്‍ വീ​തി​കൂ​ട്ടി വി​ക​സി​പ്പി​ക്കും
Sunday, June 16, 2019 12:41 AM IST
ആ​റ്റി​ങ്ങ​ല്‍: ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ചാ​ത്ത​മ്പ​റ ജം​ഗ്ഷ​ന്‍ വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്നു. നാ​ല്‍​പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജം​ഗ്ഷ​ന്‍ വി​ക​സ​നം. ജം​ഗ്ഷ​നി​ലെ അ​പ​ക​ടാ​വ​സ്ഥ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ജം​ഗ്ഷ​ന്‍ വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ജം​ഗ്ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് 400 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ റോ​ഡ് വി​ക​സി​പ്പി​ക്കും. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ഒ​രോ​മീ​റ്റ​ർ വീ​തം വീ​തി കൂ​ട്ടും. ഇ​ത​നു​സ​രി​ച്ച് ജം​ഗ്ഷ​ന് സ​മീ​പം നാ​നൂ​റ് മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ റോ​ഡി​ന് ര​ണ്ട് മീ​റ്റ​ര്‍ വീ​തി വ​ര്‍​ധി​ക്കും. ജം​ഗ്ഷ​നി​ല്‍ ബ​സ് ബേ ​നി​ര്‍​മി​ക്കും. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ നി​ര്‍​ത്തു​ന്ന​തി​നു​ള്ള ബ​സ് ഷെ​ല്‍​ട്ട​റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ ബ​സ്ബേ വ​രു​ന്ന​ത്. എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് ബ​സ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ച്ച​ത്.
ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ള്‍ വ​ന്നു ചേ​രു​ന്ന ജം​ഗ്ഷ​നാ​യ​തി​നാ​ല്‍ എ​ല്ലാ സ​മ​യ​ത്തും തി​ര​ക്കു​ണ്ടാ​കും. ഇ​രു​ഭാ​ഗ​ത്ത് നി​ന്നും വ​ന്ന് ചേ​രു​ന്ന റോ​ഡു​ക​ളി​ല്‍ നി​ന്നും ഇ​രു വ​ശ​ത്തേ​ക്കും തി​രി​ഞ്ഞു പോ​കു​വാ​നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ശ്ര​മം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​റു​ണ്ട്. റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി​യി​ല്ലാ​ത്ത​താ​ണ് ഇ​തി​നും കാ​ര​ണം. ര​ണ്ട് മീ​റ്റ​ര്‍ കൂ​ടി വീ​തി കൂ​ടു​ന്ന​ത് കൂ​ടു​ത​ല്‍ സൗ​ക​ര്യം സൃ​ഷ്ടി​ക്കും.
ജം​ഗ്ഷ​നി​ല്‍ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന​ത് നി​ല​വി​ല്‍ ച​പ്പാ​ത്ത്മു​ക്ക് - ന​ഗ​രൂ​ര്‍ റോ​ഡി​ലേ​ക്കാ​ണ്. രാ​ജ​ധാ​നി എ​ൻ‌​ജി​നി​യ​റിം​ഗ് കോ​ള​ജ്, ബി​സി​ന​സ് സ്കൂ​ള്‍ എ​ന്നി​വ വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ഈ ​റോ​ഡി​ലേ​ക്കു​ള്ള തി​ര​ക്ക് കൂ​ടി​യ​ത്. കോ​ള​ജു​ക​ളി​ലെ പ​ഠി​താ​ക്ക​ള്‍​ക്ക് പു​റ​മെ വി​വി​ധ ദേ​ശീ​യ​ത​ല​ത്തി​ലെ പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​വാ​ന്‍ വ​രു​ന്ന​വ​രു​ടെ തി​ര​ക്കു​മു​ണ്ട്.
സി​ബി​ടി പ​രീ​ക്ഷ​ക​ളു​ടെ കേ​ര​ള​ത്തി​ലെ ഏ​ക സെ​ന്‍റ​ര്‍ കൂ​ടി​യാ​ണ് കാ​മ്പ​സ്. റോ​ഡി​ല്‍ നി​ന്നും ക​ട​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​വാ​ന്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ക​യ​റു​മ്പോ​ള്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ വ​ന്ന് കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​തൊ​ഴി​വാ​ക്കു​വാ​ന്‍ ഈ ​ഭാ​ഗ​ത്ത് കൂ​ടു​ത​ല്‍ വീ​തി വ​ര്‍​ധി​പ്പി​ക്കും.