ക​ട​ലി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ഒ​ഴു​ക്കി​വി​ടാ​ത്ത സ്മാ​ർ​ട്ട് സി​റ്റി നി​ർ​മി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ശി​ല്പ​ശാ​ല
Sunday, June 16, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മു​ദ്ര​മാ​ലി​ന്യ​ങ്ങ​ളെ​പ​റ്റി​യും അ​വ​യു​ടെ ശാ​സ്ത്രീ​യ സം​ഭ​ര​ണ​ത്തെ​പ​റ്റി​യും പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും പ​ക​ർ​ന്ന പ​ഞ്ച​ദി​ന ശി​ല്പ​ശാ​ല​ക്ക് കാ​ര്യ​വ​ട്ടം പ​രി​സ്ഥി​തി​ശാ​സ്ത്ര വ​കു​പ്പി​ൽ സ​മാ​പ​നം.
സ​മു​ദ്ര​മാ​ലി​ന്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ജ്ജ​രാ​യ ഒ​രു സം​ഘം വി​ദ​ഗ്ധ​രെ സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ് 11ന് ​ആ​രം​ഭി​ച്ച ശി​ല്പ​ശാ​ല ഇ​ന്ന​ലെ സ​മാ​പി​ച്ച​ത്.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും അ​മേ​രി​ക്ക​യി​ലെ ഹാ​ർ​ട്ഫോ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യാ​ണ് പ​ഞ്ച​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ൾ, ഫീ​ൽ​ഡ് ട്രി​പ്പു​ക​ൾ, ക​ര​മ​ന​യാ​ർ, മേ​നം​കു​ളം ക​ട​ൽ​തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദ്രു​ത​പ​ഠ​ന​ങ്ങ​ൾ എ​ന്നി​വ ശി​ല്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി.
പ​രി​ശീ​ല​നം നേ​ടി​യ വി​ദ​ഗ്ധ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​കൊ​ണ്ട് ജ​ലാ​ശ​യ​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് അ​വ​സാ​നം​കു​റി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് ശി​ല്പ​ശാ​ല സ​മാ​പി​ച്ച​ത്. പ്ലാ​സ്റ്റി​ക് ജ​ലാ​ശ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ലൂ​ടെ വ​ർ​ധി​ച്ച ജ​ല​ഗു​ണ​മേ​ന്മ​യും പൊ​തു​ജ​നാ​രോ​ഗ്യ​വും ജ​ല​ജൈ​വ​സ​ന്പ​ത്തും കൈ​വ​രി​ക്കാ​നും സാ​ന്പ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും. ക​ട​ലി​ലേ​ക്ക് ഇ​നി​യും പ്ലാ​സ്റ്റി​ക് ഒ​ഴു​ക്കി​വി​ടാ​ത്ത പ്ലാ​സ്റ്റി​ക് മു​ക്ത സ്മാ​ർ​ട് സി​റ്റി​യാ​ണ് ആ​വ​ശ്യം.
ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ക​ര​മ​ന ന​ദീ​തീ​ര​ത്തെ 500 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ന​ട​ത്തി​യ ദ്രൂ​ത​പ​ഠ​ന​ത്തി​നി​ടെ 1,537 ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​ൽ 78 ശ​ത​മാ​ന​വും പ്ലാ​സ്റ്റി​ക് ആ​യി​രു​ന്നു. ഇ​തി​ൽ ത​ന്നെ 32 ശ​ത​മാ​നം ഫി​ലിം പ്ലാ​സ്റ്റി​കും 16 ശ​ത​മാ​നം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​മാ​യി​രു​ന്നു.
സ​മാ​ന​മാ​യ പ​ഠ​നം മേ​നം​കു​ളം ക​ട​ലോ​ര​ത്തെ 2000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത് ന​ട​ത്തി​യ​പ്പോ​ൾ 6,321 ഖ​ര​മാ​ലി​ന്യം ശേ​ഖ​രി​ച്ച​തി​ൽ 89 ശ​ത​മാ​ന​ത്തോ​ളം പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളാ​യി​രു​ന്നു. ഇ​തി​ൽ 36 ശ​ത​മാ​നം സ്റ്റൈ​റോ​ഫോ​മും 32 ശ​ത​മാ​നം പ്ലാ​സ്റ്റി​ക് ഫി​ലു​മു​ക​ളു​മാ​ണ്.
ഹാ​ർ​ട്ഫോ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി​ശാ​സ്ത്ര​വ​കു​പ്പി​ൽ ഫു​ൾ​ബ്രൈ​റ്റ് നെ​ഹ്രു ഫെ​ല്ലോ​യു​മാ​യ ഡോ. ​കാ​ത​റി​ൻ എ. ​ഓ​വ​ൻ​സ് സ​മു​ദ്ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ക്കും ഇ​ന്ത്യ​ക്കും മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും വി​ശ​ദ​മാ​ക്കി. പോ​ർ​ട്‌​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​യും ഇ​പ്പോ​ൾ ശ്രീ​ല​ങ്ക​യി​ൽ ഗ​വേ​ഷ​ണം തു​ട​രു​ക​യും ചെ​യ്യു​ന്ന കാ​റ്റീ കോ​ണ്‍​ല​ണ്‍ കൊ​ളം​ബോ​യി​ലെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന സം​വി​ധാ​ന​ത്തെ​കു​റി​ച്ച് പ്ര​സം​ഗി​ച്ചു
. സ​മു​ദ്ര​മാ​ലി​ന്യ​സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചും പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​കു​റി​ച്ചും പ​രി​സ്ഥി​തി​ശാ​സ്ത്ര​വ​കു​പ്പി​ലെ പ്ര​ഫ​സ​ർ ഡോ. ​ഡി.​എ​സ്. ജ​യ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ മൈ​ക്രോ​പ്ലാ​സ്റ്റി​ക് ക​ട​ന്നു​ക​യ​റ്റ​ത്തെ​കു​റി​ച്ച് അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ് വ​കു​പ്പി​ലെ അ​ധ്യാ​പി​ക ഡോ. ​അ​ഖി​ല എ​സ്. നാ​യ​രും പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​മാ​പ​ന​സ​മ്മേ​ള​നം മ​ത്സ്യ​ഫെ​ഡ് മേ​ധാ​വി ഡോ. ​ലോ​റ​ൻ​സ് ഹ​രോ​ൾ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന​റ്റ് അം​ഗം ഡോ. ​പ്ര​മോ​ദ് കി​ര​ണ്‍, ഡോ. ​ഡി.​എ​സ്. ജ​യ, ഡോ. ​അ​ഖി​ല എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.