ജാ​ജി ന​ഗ​ർ കോ​ള​നി ന​വീ​ക​ര​ണ​ത്തി​ന് രൂ​പ​രേ​ഖ​യാ​യി
Sunday, June 16, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജാ​ജി ന​ഗ​ർ കോ​ള​നി​യു​ടെ ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മേ​യ​ർ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.
രാ​ജാ​ജി ന​ഗ​ർ കോ​ള​നി​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ സു​ര​ക്ഷി​ത ഭ​വ​നം ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം ക​ളി​സ്ഥ​ലം, ക​മ്യൂ​ണി​റ്റി ഹാ​ൾ, പൊ​തു​ജ​ന ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന സ​മ​ഗ്ര​മാ​യ മാ​സ്റ്റ​ർ പ്ലാ​നി​ന് ന​ഗ​ര​സ​ഭ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി മാ​സ്റ്റ​ർ പ്ലാ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും, ഒ​ന്നാം ഘ​ട്ട പു​നഃ​രു​ദ്ധാ​ര​ണ പ്ര​വ​ർ​വ​ത്ത​ന​ങ്ങ​ള എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.
503 സ്ക്വ​യ​ർ ഫീ​റ്റ് വ​ലി​പ്പ​മു​ള്ള ര​ണ്ട് കി​ട​പ്പു​മു​റി, ഒ​രു ഹാ​ൾ, അ​ടു​ക്ക​ള, ര​ണ്ട് ശു​ചി​മു​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഭ​വ​ന​ങ്ങ​ൾ. പ്രൊ​പ്പോ​സ​ൽ സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന് വ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് പ​ദ്ധ​തി​യ്ക്ക് അ​ന്തി​മ രൂ​പം ന​ൽ​കു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ സു​താ​ര്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കും.
യോ​ഗ​ത്തി​ൽ ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​കു​മാ​ർ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി. ​സു​ദ​ർ​ശ​ന​ൻ, ത​ന്പാ​നൂ​ർ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം. ​വി. ജ​യ​ല​ക്ഷ്മി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.