ന​രു​വാ​മൂ​ട്ടി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, June 16, 2019 12:41 AM IST
നേ​മം: ന​രു​വാ​മൂ​ട്ടി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഉൗ​രൂ​ട്ട​ന്പ​ലം അ​രു​വാ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ (20), ശ​ര​ത് (19) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൊ​ട്ട​മൂ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.
അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് പോ​ലീ​സ് ജീ​പ്പി​നെ ക​ണ്ട് പെ​ട്ടെ​ന്നു നി​ർ​ത്തി​യ​പ്പോ​ൾ തെ​ന്നി​വീ​ണാ​ണ് പ​രി​ക്കെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ പോ​ലീ​സ് ജി​പ്പി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സ് ജീ​പ്പി​ൽ ത​ന്നെ നെ​യ്യാ​റ്റി​ൻ​ക​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​രു​വ​ർ​ക്കും ന​ട്ടെ​ല്ലി​നാ​ണ് പ​രി​ക്ക്. ന​രു​വാ​മൂ​ട് ന​ട​ന്ന മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ചു.
ന​രു​വാ​മൂ​ട് എ​സ്ആ​ർ​എ​സ് യു​പി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ലു​മി​ടി​ച്ചു.