കോ​വ​ളത്തെ ഹോ​ട്ട​ലു​ക​ൾ പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം
Sunday, June 16, 2019 12:42 AM IST
വി​ഴി​ഞ്ഞം:​അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന പേ​രി​ൽ കോ​വ​ളം ബീ​ച്ചി​ലെ ഹോ​ട്ട​ൽ സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കാ​നെ​ത്തു​ന്ന ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കോ​വ​ള​ത്തെ ടൂ​റി​സ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് കെ​ട്ടി​ടം പൊ​ളി​ക്ക​നെ​ന്ന പേ​രി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ഈ ​നാ​ട​ക​മെ​ന്നും കേ​ര​ള ടൂ​റി​സം പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്പ് മെ​ന്‍റ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
ന​ഗ​ര​സ​ഭാ അ​കൃ​ത​രു​ടെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നേ​ര​ത്തെ വി​ഴി​ഞ്ഞം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കാ​ല​ത്ത് പെ​ർ​മി​റ്റ് എ​ടു​ത്താ​ണ് കോ​വ​ള​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ക്കെ ന​ട​ത്തി​യി​ട്ടു​ള്ള​ത്. തീ​ര​സം​ര​ക്ഷ​ണ നി​യ​മം ഉ​ൾ​പ്പ​ടെ​യു​ള്ള​വ നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന​ട​ക്കം ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ഇ​തൊ​ന്നും മാ​നി​ക്കാ​തെ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ കോ​വ​ള​ത്തെ ടൂ​റി​സ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ത്ര​മേ കാ​ണാ​നാ​കൂ എ​ന്ന് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​ൻ.​സു​രേ​ഷ് , ബി.​ശ്രീ​കു​മാ​ർ, ഷി​ബു​ലാ​ൽ ,കു​ശ​ല​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.