ബ​സി​ടി​ച്ച് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Sunday, June 16, 2019 1:01 AM IST
കാ​ട്ടാ​ക്ക​ട: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കാ​ട്ടാ​ക്ക​ട ചെ​ട്ടി​ക്കോ​ണം ഇ​ട​ത്തി​ങ്ങ​ൽ ശ​ബ​രീ​ശ​ത്തി​ൽ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ (61) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന് ​കാ​ട്ടാ​ക്ക​ട ചൂ​ണ്ടു​പ​ല​ക​യ്ക്ക​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ഞ്ചി​യൂ​ർ​കോ​ണം സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ നാ​യ​രും ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​രും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​രെ​വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മു​ര​ളീ​ധ​ര​ൻ നാ​യ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ ഇ​ന്ന​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശ്രീ​മ​തി അ​മ്മ, മ​ക്ക​ൾ: ശ​ബ​രീ​നാ​ഥ്, ശ​ര​ണ​നാ​ഥ്.