യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Monday, June 17, 2019 1:34 AM IST
ക​ട​യ്ക്ക​ൽ: കാ​ഞ്ഞി​ര​ത്തും​മൂ​ട് മു​ക്ക​ട​യി​ൽ യു​വാ​വ് ത​ല​യ്ക്ക് അ​ടി​യേ​റ്റ് മ​രി​ച്ചു. തേ​ക്കി​ൽ കോ​ള​നി പ​ണ​യി​ൽ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ശ്രീ​കു​മാ​ർ (അ​പ്പൂ​സ്-25) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ പാ​റ​വി​ള വീ​ട്ടി​ൽ ഗോ​പ​കു​മാ​റി​നെ (35) ക​ട​യ്ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ട്ടി​വ, ക​ട​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ മു​ക്ക​ട​യി​ലു​ള്ള മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ലാ​ണ് ഗോ​പ​കു​മാ​ർ താ​മ​സി ക്കുന്ന ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ശ്രീ​കു​മാ​റും ഗോ​പ​കു​മാ​റും ഇ​വി​ടെ​വ​ച്ച് മ​ദ്യ​പി​ച്ച ശേ​ഷം വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഗോ​പ​കു​മാ​ർ ത​ടി ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ശ്രീ​കു​മാ​റി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടി​യേ​റ്റ് വീ​ണ ശ്രീ​കു​മാ​ർ ചോ​ര വാ​ർ​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം രാ​ത്രി ഗോ​പ​കു​മാ​ർ പ​ല​രോ​ടും ഇ​ക്കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ശ്രീ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യ്ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഗോ​പ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

റൂ​റ​ൽ​എ​സ്പി സൈ​മ​ൺ, ഡി​വൈ​എ​സ്പി സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.