ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, June 18, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ: ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ൽ വ​ട്ട​വി​ള മം​ഗ​ല​ത്തു വീ​ട്ടി​ൽ എ​ൻ.​രാ​ജ​ൻ പി​ള്ള (64) നെ​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.
വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് തീ​യും പു​ക​യും ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​നേ​യും ഫ​യ​ർ​ഫോ​ഴ്സി​നേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ രാ​ജ​ൻ​പി​ള്ള​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ ദി​വ​സം ഭാ​ര്യ​യും മ​ക്ക​ളും ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​നാ​യി പോ​യ​തി​നാ​ൽ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തേ സ്ഥ​ല​ത്ത് ര​ണ്ട് ഗ്യാ​സ് കു​റ്റി​ക​ളും വ​ച്ചി​രു​ന്നു. എ​ന്നാ​ൽ വാ​ൽ​വ് തു​റ​ക്കാ​ത്ത​തി​നാ​ൽ സ്പോ​ട​നം ഒ​ഴി​വാ​യി. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: പ്ര​വീ​ൺ, പ്ര​ണ​വ്