എ​യ​ർ​ക്രാ​ഫ്റ്റ് മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, June 18, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള എ​യ​ർ​ക്രാ​ഫ്റ്റ് മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സി​നു തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഏ​വി​യേ​ഷ​നി​ലേ​ക്ക് അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​വി​മാ​ന നി​ർ​മാ​ണം, വി​വി​ധ​യി​നം വി​മാ​ന​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഭാ​ഗ​ങ്ങ​ളാ​യ എ​ൻ​ജി​ൻ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ഭാ​ഗ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക എ​ന്ന​താ​ണ് എ​യ​ർ​ക്രാ​ഫ്റ്റ് മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നി​യ​റു​ടെ പ്ര​ധാ​ന ചു​മ​ത​ല.
ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ ഐ​ശ്ചി​ക വി​ഷ​യ​മാ​യെ​ടു​ത്ത് പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്കും പോ​ളി ഡി​പ്ലോ​മ പാ​സാ​യ​വ​ർ​ക്കും ബി​ടെ​ക് / ത​ത്തു​ല്യ​യോ​ഗ്യ​ത​യു​ള്ള 17 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കും ഈ ​കോ​ഴ്സി​നു അ​പേ​ക്ഷി​ക്കാം.
മാ​ർ​ക്കി​ന്‍റെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കൗ​ണ്‍​സി​ലിം​ഗി​നു ശേ​ഷ​മാ​ണ് അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്ന​ത്. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് ഡി​ജി​സി​എ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 94 46 93 96 29, 9496090058, 94 97 26 5031, 9400179573.