കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നിർത്തി: നാട്ടുകാർ ‌സമരത്തിലേക്ക്
Tuesday, June 18, 2019 12:37 AM IST
കാ​ട്ടാ​ക്ക​ട : നി​ർ​ത്ത​ലാ​ക്കി​യ വി​ള​പ്പി​ൽ​ശാ​ല - ചെ​റു​കോ​ട് ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​കെ​എ​സ്ആ​ർ​ടി​സി പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ നി​ന്ന് ഏ​ഴ് സ​ർ​വീ​സു​ക​ളാ​ണ് ചെ​റു​കോ​ട്ടേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഇ​തി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള മൂ​ന്ന് സ​ർ​വീ​സു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​ത്തി​വ​ച്ച​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.​വി​ള​പ്പി​ൽ​ശാ​ല ഊ​റ്റു​കു​ഴി​യി​ലെ പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ക​ൽ​ന​ട​യാ​യാ​ണ് ഇ​പ്പോ​ൾ ചെ​റു​കോ​ട് നി​വാ​സി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്.
ചെ​റു​കോ​ട് നി​ന്ന് കി​ട്ടാ​ക്ക​ട​യി​ലേ​ക്കു​ള്ള സ​ർ​വീ​സും വെ​ട്ടി​ക്കു​റ​ച്ച​താ​യി ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.
വി​ള​പ്പി​ൽ​ശാ​ല​യി​ൽ നി​ന്ന് മ​ല​പ്പ​നം​കോ​ടു വ​ഴി കി​ട്ടാ​ക്ക​ട​യ്ക്കു​ള്ള മൂ​ന്ന് സ​ർ​വീ​സു​ക​ളും നി​ർ​ത്ത​ലാ​ക്കി​യ​താ​യി പ​റ​യു​ന്നു. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.