കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്കൂട്ടറിൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു
Tuesday, June 18, 2019 12:38 AM IST
ആ​റ്റി​ങ്ങ​ൽ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്കൂട്ടറിൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ഠി​നം​കു​ളം പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ഷ(47)​ആ​ണ് മ​രി​ച്ച​ത്.
ഭ​ർ​ത്താ​വ് ഒാ​ടി​ച്ച സ്കൂ​ട്ട​റി​ൽ ബ​സ് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​ർ മ​റി​ഞ്ഞു റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ഉ​ഷ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ഷ സം​ഭ​വ സ്ഥ​ലത്തു​വ​ച്ചു​ത​ന്നെ മ​ര​ിച്ചു. അ​പ​കട​ത്തി​ൽ ഭ​ർ​ത്താ​വ് ജ​ലീ​ലി​ന് പ​രി​ക്കേ​റ്റു. ഉ​ഷ​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.