‘എ​ന്താ പ​ത്രം വാ​യി​ച്ചി​ല്ലേ’; രോഗികളോട് ആശുപത്രി ജീവനക്കാർ
Tuesday, June 18, 2019 12:38 AM IST
നെ​യ്യാ​റ്റി​ൻ​ക​ര/അ​മ​ര​വി​ള: ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം രോ​ഗി​ക​ളെ വ​ല​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ഡോ​ക്ട​ർ​മാ​ർ പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്ക് അ​റി​യാ​തെ​യാ​ണ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ല്ലൊ​രു ശ​ത​മാ​നം രോ​ഗി​ക​ളും ഇ​ന്ന​ലെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.
ഏ​ഴ​ര​യ്ക്ക് ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തെ​ങ്കി​ലും പ​ത്തി​ന് ഒ​പി യി​ൽ ഡോ​ക്ട​ർ​മാ​ർ വ​രി​ക​യു​ള്ളൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ അ​തി​രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​ർ കു​ടു​ങ്ങി.​ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ ഇ​ന്ന​ലെ​യും നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി യത്. വൈ​കി​യും ഡോ​ക്ട​റെ കാ​ണാ​തി​രു​ന്ന രോ​ഗി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ മ​റു​പ​ടി ‘എ​ന്താ ഇ​ന്ന് പ​ത്രം വാ​യി​ച്ചി​ല്ലേ’ എ​ന്നാ​യി​രു​ന്നു. ഇ​ത് കേ​ട്ട് നി​ന്ന രോ​ഗി​ക​ൾ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധി​ച്ച​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യി.രാ​വി​ലെ മു​ത​ൽ ഓ ​പി കൗ​ണ്ട​റി​ന് സ​മീ​പം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രോ​ഗി​ക​ളോ​ട് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തി​രു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. ഡോ​ക്ട​ർ​മാ​ർ 10ന് ഓപി​യി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​ല​രും 20 മി​നി​റ്റോ​ളം വൈ​കി 10.20 നാ​ണ് ഓ​പി​ക​ളി​ൽ എ​ത്തി​യ​ത്.എ​ല്ലാ ഡോ​ക്ട​ർ​മാ​രും ഡ്യൂ​ട്ടി​ക്കെ​ത്തി​യെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.