പൈപ്പ്പൊട്ടൽ തുടർക്കഥ; കുടിവെള്ളക്ഷാമം രൂക്ഷം
Wednesday, June 19, 2019 12:16 AM IST
അ​മ​ര​വി​ള: തൊ​ഴു​ക്ക​ലി​ൽ കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൊ​ട്ടി​യ പൈ​പ്പ് പു​നഃ​സ്ഥാ​പി​ച്ചു. അ​തേ സ​മ​യം ജ​ല വി​ത​ര​ണം പൂ​ർ​ണ​തോ​തി​ലാ​വാ​ൻ ര​ണ്ട് ദി​വ​സം വേ​ണ്ടി വ​രു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​രാ​ഴ്ച മു​ന്പാ​ണ് തൊ​ഴു​ക്ക​ൽ ഓ​വ​ർ​ഹെ​ഡ് വാ​ട്ട​ർ​ടാ​ങ്കി​ലേ​ക്ക് കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ജ​ലം എ​ത്തി​ക്കു​ന്ന 200 എം​എം പൈ​പ്പി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യ​ത്. ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ലു​ണ്ടാ​യ ചോ​ർ​ച്ച കാ​ര്യ​മാ​ക്കാ​തി​രു​ന്ന അ​ധി​കൃ​ത​ർ തി​ങ്കാ​ളാ​ഴ്ച​യോ​ടെ വ​ലി​യ തോ​തി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​വു​ക​യും കു​ടി​വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ക​യും ചെ​യ്ത​ത​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ പൈ​പ്പ് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പോ​ങ്ങും​മൂ​ടി​ലെ കാ​ളി​പ്പാ​റ പൈ​പ്പി​ന്‍റെ വാ​ൽ​വ് അ​ട​ച്ച​തോ​ടെ കു​റ​ഞ്ഞ ജ​ല​പ്ര​വാ​ഹം ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ പൂ​ർ​ണ​മാ​യും നി​ല​ച്ചു. തു​ട​ർ​ന്നാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്.​

പൈ​പ്പി​ന്‍റെ ജോ​യി​ന്‍റു​ക​ൾ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വേ​ർ​പെ​ടു​ത്തി​യാ​ണ് പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച​ത്. വൈ​കുന്നേരത്തോടെ ട്രൈ​യ​ൽ പ​ന്പിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ . നെ​യ്യാ​റ്റി​ൻ​ക​ര വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നാ​ര​യ​ണ​ൻ ന​ന്പൂ​തി​രി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ തൊ​ഴു​ക്ക​ലി​ൽ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടി​വെ​ള്ള​ത്തി​നാ​യി
നെ​ട്ടോ​ട്ട​ം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം താ​ളം തെ​റ്റു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച്ച ജ​ന​റ​ൽ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പേ​രി​നു മാ​ത്ര​മാ​യി​രു​ന്നു.

രാ​ത്രി സ​മ​യ​ത്ത് വ​ള​രെ കു​റ​ച്ച് മ​ണി​ക്കൂ​റാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം അ​ന്പ​ല​മു​ക്കി​ൽ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും സ്തം​ഭ​നാ​വ​സ്ഥ​യി​ലു​മാ​യി. ഇ​ന്ന​ലെ​യും പൂ​ർ​ണ​തോ​തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ച്ചി​ച്ചി​ട്ടി​ല്ല.

കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ ന​ട​പ​ടി തു​ട​ങ്ങി

അ​മ​ര​വി​ള: തൊ​ഴു​ക്ക​ലി​ലെ പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. ചെ​ന്പ​ര​ത്തി​വി​ള, തൊ​ഴു​ക്ക​ൽ, വ​ഴു​തൂ​ർ, ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ കൊ​ണ്ടു​വ​ന്ന കു​ടി​വെ​ള്ളം പൂ​ർ​ണ തോ​തി​ൽ വി​ത​ര​ണ​ത്തി​ന് മ​തി​യാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ എ​ത്തി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി തൊ​ഴു​ക്ക​ലി​ൽ വി​ത​ര​ണം ചെ​യ്യു​ന്പോ​ഴാ​ണ് കു​ടി​വെ​ള്ളം തീ​ർ​ന്ന​ത്. b