സ​മാ​ന്ത​ര സ​ർ​വീ​സ് വാ​നും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, June 19, 2019 12:16 AM IST
വെ​ള്ള​റ​ട: സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വാൻ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ചു എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ കു​ന്ന​ത്തു​കാ​ലി​ലാ​ണ് സം​ഭ​വം. വെ​ള്ള​ട​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സി​നെ മ​റി​ക​ട​ന്നു വ​രു​ക​യാ​യി​രു​ന്ന സ​മാ​ന്ത​ര സർവീസ് വാൻ കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വെ​ള്ള​റ​ട​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര ഡിപ്പോയിലെ ബ​സാണ് അപകടത്തിൽപ്പെട്ടത്.

കാ​ര​ക്കോ​ണ​ത്തി​നും കൂ​ന​മ്പ​ന​യ്ക്കു​മി​ട​യി​ലു​ള്ള വ​ള​വി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. ബ​സ് ഡ്രൈ​വ​ർ നെ​ടി​യാം​കോ​ട് സ്വ​ദേ​ശി മ​നോ​ജ്, വാ​ൻ ഓ​ടി​ച്ചി​രു​ന്ന ക​ട​കു​ളം സ്വ​ദേ​ശി കു​മാ​ർ എ​ന്നി​വ​രെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പാ​റ​ശാ​ല ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പ രി​ക്കേ​റ്റ യാ​ത്ര​ക്കാ​രാ​യ ജ​യ​ശ്രീ, ശാ​ന്തി ,കു​മാ​രി, ഡെ​യ്സി ,ആ​ൻ​സി, ക​മ​ലം എ​ന്നി​വ​രെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. കാ​ര​ക്കോ​ണ​ത്തി​നും കൂ​ന​മ്പ​ന ജം​ഗ്ഷ​നു​മി​ട​യി​ലെ വ​ള​വി​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​നം കാ​ണാ​നാ​കാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ക്കു​ക​യാ​ണ്.