‘നോ ​പാ​ര്‍​ക്കിം​ഗ്’ ബോ​ര്‍​ഡി​ൽ ഒ​തു​ങ്ങി
Wednesday, June 19, 2019 12:16 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. രാ​വി​ലെ മു​ത​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു വ​രു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്.

വാ​ഹ​ന​പാ​ര്‍​ക്കിം​ഗ്‌​മൂ​ലം ആം​ബു​ല​ന്‍​സു​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​തി​ന് ത​ട​സം​നേ​രി​ട്ട​തോ​ടെ"​നോ പാ​ര്‍​ക്കിം​ഗ്' ബോ​ര്‍​ഡ് സ്ഥാ​പി​ച്ചെ​ങ്കി​ലും ബോ​ര്‍​ഡി​നെ നോ​ക്കു​കു​ത്തി​യാ​ക്കി​ക്കൊ​ണ്ട് വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഈ ​ബോ​ര്‍​ഡി​നു സ​മീ​പ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു വ​രു​ന്ന റോ​ഡി​ല്‍ വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടെ​ങ്കി​ലും അ​വ​രാ​രും ഇ​തി​നെ എ​തി​ര്‍​ക്കു​ന്നി​ല്ല. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ​യും കൊ​ണ്ട് വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍​ക്കു മാ​ര്‍​ഗ​ത​ട​സം ഉ​ണ്ടാ​കു​ന്ന വി​ധ​മു​ള്ള വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ത​ട​യു​ന്ന​തി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ണ്.