സ്വ​ര്‍​ണ​പ​ണ​യ ത​ട്ടി​പ്പ്: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, June 19, 2019 12:16 AM IST
പാ​റ​ശാ​ല : ഇ​ട​പാ​ടു​കാ​രെ പ​റ്റി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ണ​യ സ്വ​ര്‍​ണ​വു​മാ​യി മു​ങ്ങി​യ ഫ്രാ​ങ്കോ ആ​ള്‍​വി​ന്‍ സ്ഥാ​പ​ന ഉ​ട​മ​യെ അ​റ​സ്റ്റ്ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​മ​സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. പാ​റ​ശാ​ല ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ നി​ന്ന്ആ​രം​ഭി​ച്ച മാ​ര്‍​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ത​ട​ഞ്ഞു.
പ്ര​തി​ഷേ​ധ സ​മ​രം മു​ന്‍ എ​എ​ല്‍​എ എ.​ടി.​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ ആ​ര്‍. വ​ത്സ​ല​ന്‍ കൊ​ല്ലി​യോ​ട്സ​ത്യ​നേ​ശ​ൻ,പാ​റ​ശാ​ല ജോ​ൺ ,പ​വ​തി​യാ​ൻ വി​ള സു​രേ​ന്ദ്ര​ൻ പാ​റ​ശാ​ല സു​ധാ​ക​ര​ന്‍,പെ​രു​വി​ള ര​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു .