ഒ​ടി​ഞ്ഞ മ​രം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, June 19, 2019 12:16 AM IST
പാ​ലോ​ട് : ഇ​ടി​ഞ്ഞാ​ര്‍ മ​ങ്ക​യം പ​മ്പ് ഹൗ​സി​നു മു​ന്നി​ൽ ഒ​ടി​ഞ്ഞ​മ​രം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. മ​ര​ത്തി​നു സ​മീ​പ​ത്താ​യി വൈ​ദ്യു​ത ലൈ​നും പ​മ്പ് ഹൗ​സു​മു​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ മ​രം​മു​റി​ച്ചു​മാ​റ്റാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് കൂ​റ്റ​ന്‍ മ​രം ഒ​ടി​ഞ്ഞു തൂ​ങ്ങി​യ​ത്. മ​ങ്ക​യം പ​മ്പ് ഹൗ​സി​നു സ​മീ​പം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു.
അ​ന്നു ത​ന്നെ ഈ ​മ​ര​വും മു​റി​ച്ച് പ്ര​ദേ​ശം അ​പ​ക​ട​ര​ഹി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പാ​ലോ​ട് പൊ​തു​മ​രാ​മ​ത്ത് ഒാ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.
മ​ങ്ക​യം ഇ​ക്കോ​ടൂ​റി​സം സെ​ന്‍റ​ര്‍, ബ്രൈ​മൂ​ര്‍ തോ​ട്ടം എ​ന്നി​വ​യു​ള്‍​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ പോകുന്ന റോ​ഡി​ലാ​ണ് അ​പ​ക​ട​ക്കെ​ണി.​മ​രം വീ​ണ് വ​ൻ ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തി​നു​മു​ന്പ് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.