നെ​യ്യാ​ർ ക​നാ​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ; തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ർ
Wednesday, June 19, 2019 12:16 AM IST
കാ​ട്ടാ​ക്ക​ട : അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ നെ​യ്യാ​ർ ക​നാ​ൽ പാ​ലം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
നെ​യ്യാ​ർ​ഡാ​മി​ന് സ​മീ​പം പെ​രും​കു​ള​ങ്ങ​ര​യി​ൽ​നി​ന്നും-പാ​ട്ടേ​ക്കോ​ണ​ത്തേ​ക്ക് പോ​കു​ന്ന പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്നും ഏ​തു നി​മി​ഷ​വും പാ​ലം ത​ക​ർ​ന്നു വീ​ഴാവുന്ന നി​ല​യി​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പാ​ല​ത്തി​ന്‍റെ ചു​വ​ടു​ഭാ​ഗം ദ്ര​വി​ച്ചും പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. പാ​ല​ത്തി​ന്‍റെ മ​ദ്യ​ത്തി​ൽ വ​ൻ​ഗ​ർ​ത്തം ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു ന്നില്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​ത്തി​നാ​ണ് ഇൗ ​ദു​ർ​ഗ​തി.​
നെ​യ്യാ​ർ ഡാ​മി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.