കി​ണ​റു​ക​ളി​ൽ അ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി
Wednesday, June 19, 2019 12:18 AM IST
വി​തു​ര: തൊ​ളി​ക്കോ​ട്ട് കി​ണ​റു​ക​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി.
തൊ​ളി​ക്കോ​ട് തു​രു​ത്തി ക​ണ്ണ​ങ്ക​ര​യി​ൽ റാ​ഫി​യു​ടേ​യും അ​ഷ്റ​ഫി​ന്‍റെ​യും വീ​ട്ടി​ലെ കി​ണ​റു​ക​ളി​ലാ​ണ് അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ള​ത്തി​ൽ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
കി​ണ​റി​ന് മു​ക​ളി​ലെ ഇ​രു​മ്പ് മൂ​ടി​യെ​ടു​ത്ത് മാ​റ്റി​യി​ട്ടാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.​സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വി​തു​ര പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി.​
തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ന​ന​വാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബാ​ദു​ഷ​എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.