കാ​റി​ടി​ച്ച് വിദ്യാർഥിക്ക് പരിക്കേറ്റു
Wednesday, June 19, 2019 12:18 AM IST
ആ​റ്റി​ങ്ങ​ൽ: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി വി​നാ​യ​ക് (14)നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ എ​ട്ടേ​കാ​ലോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പൂ​വ​ൻ​മ്പാ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ൽ നി​ന്നും ട്യൂ​ഷ​ന് ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​കാ​ൻ ബ​സ് ക​യ​റാ​നാ​യി പൂ​വ​ൻ​മ്പാ​റ ജം​ഗ്ഷ​നി​ലേ​ക്ക് സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് .

മ​ൺ​സൂ​ൺ ഫെ​സ്റ്റ് നാ​ളെ

വെ​ഞ്ഞാ​റ​മൂ​ട്: രം​ഗ​പ്ര​ഭാ​ത്, ഭാ​ര​ത്‌​ഭ​വ​ൻ, സൗ​ത്ത് സോ​ൺ ക​ൾ​ച്ച​ർ സെ​ന്‍റ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ രം​ഗ​പ്ര​ഭാ​ത് നാ​ട​ക​ഗ്രാ​മ​ത്തി​ൽ മ​ൺ​സൂ​ൺ ഫെ​സ്റ്റ് ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​സം, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.