മ​ല​വി​ള പാ​ല​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി
Wednesday, June 19, 2019 12:18 AM IST
കാ​ട്ടാ​ക്ക​ട: നി​യ​ന്ത്ര​ണംവി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ങ്ങും​മൂ​ട് - പു​ന്നാ​വൂ​ർ റോ​ഡി​ലെ മ​ല​വി​ള ക​നാ​ൽ പാ​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ വാ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഒ​രു​ഭാ​ഗം ഇ​ള​കി 50 അ​ടി താ​ഴ്ച​യു​ള്ള ക​നാ​ലി​ലേ​ക്ക് പ​തി​ച്ചു.​
ഇ​ന്ന​ലെ രാ​വി​ലെ 7.45ന് കി​ഴ​ക്കേ​കോ​ട്ട​യി​ൽ നി​ന്നും വ​ലി​യ​റ​ത്ത​ല, ഊ​രൂ​ട്ട​മ്പ​ലം, മാ​റ​ന​ല്ലൂ​ർ വ​ഴി അ​രു​വി​ക്ക​ര, കോ​ട​ന്നൂ​ർ, കീ​ഴാ​റൂ​രി​ലേ​ക്ക് പോ​കും​വ​ഴി ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ കുറച്ച് യാ​ത്ര​ക്കാ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.
പോ​ങ്ങും​മൂ​ട്ടി​ൽ നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി​വ​ന്ന ബ​സ് പാ​ല​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും മ​റ്റൊ​രു വാ​ഹ​നം പാ​ല​ത്തി​ൽ ക​യ​റി. ഇ​തു ക​ണ്ട ഡ്രൈ​വ​ർ ബ​സി​നെ ഒ​രു​വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ചു​മാ​റ്റു​മ്പോ​ഴാ​യി​രു​ന്നു കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​നി​ന്ന​ത്.
ര​ണ്ട് മാ​സം മു​ന്പ് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് 50 അ​ടി താ​ഴ്ച​യു​ള്ള ക​നാ​ലി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ര്യാ​പു​രം സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.
ഈ ​അ​പ​ക​ട​ത്തി​ന് ശേ​ഷം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും പൊ​തു​മ​രാ​മ​ത്ത് ഇ​രു​മ്പ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​ച്ചി​രു​ന്നു.