മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു: മ​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. മ​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
ആ​റ്റി​ങ്ങ​ൽ ന​ഗ​രൂ​ർ ദ​ർ​ശ​നാ​വ​ട്ടം ഗേ​റ്റു​മു​ക്ക് കു​ന്നി​ൽ​വീ​ട്ടി​ൽ വ​സു​മ​തി (65) ആ​ണ് മ​രി​ച്ച​ത്.
ഇ​വ​രു​ടെ മ​ക​ൾ സ​തി​ക്കാ​ണ്(35) പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഇ​ന്ന​ലെ രാ​ത്രി 8.40ഓ​ടെ​യാ​ണ് സം​ഭ​വം. സ​തി​യു​ടെ ഭ​ർ​ത്താ​വാ​യ സ​ന്തോ​ഷാ​ണ് ഇ​രു​വ​രെ​യും കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. സ​തി​യും ഭ​ർ​ത്താ​വും ത​മ്മി​ൽ പി​ണ​ക്ക​ത്തി​ലാ​യി​രു​ന്ന​താ​യും തു​ട​രെ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യും സ​തി​യെ കു​ത്തു​ക​യും ചെ​യ്തു. മ​ക​ളെ ര​ക്ഷി​ക്കാ​ൻ​വേ​ണ്ടി​യോ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് വ​സു​മ​തി​ക്ക് കു​ത്തേ​റ്റ​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
പ​രി​ക്കേ​റ്റ് വീ​ണ ഇ​രു​വ​രെ​യും ന​ഗ​രൂ​ർ പോ​ലീ​സെ​ത്തി​യാ​ണ് ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. യാ​ത്രാ​മ​ധ്യേ വ​സു​മ​തി മ​രി​ച്ചു.