എ​ടി​എം ത​ട്ടി​പ്പു കേ​സ്: ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ൽ​ത്ത​റ​യി​ലെ എ​സ്ബി​ഐ എ​ടി​എം ക​വ​ർ​ച്ച കേ​സി​ൽ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു.
സ്മോ​ക്ക് ഡി​റ്റ​ക്ട​ർ,എ​ടി​എം മെ​ഷീ​ൻ കാ​ർ​ഡ് റീ​ഡ​ർ എ​ന്നീ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് എ​ടി​എം ചാ​ന​ൽ മാ​നേ​ജ​രാ​യ ബി​നു, സൈ​ബ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ശാ​ന്ത് എ​ന്നി​വ​ർ ഇ​ന്ന​ലെ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്.
വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ന്ന വ്യ​ജേ​ന ത​ല​സ്ഥാ​ന​ത്ത് എ​ത്തി സം​ഘം എ​ടി​എം കൗ​ണ്ട​റി​ന​ക​ത്ത് ഫ​യ​ർ അ​ലാ​റം സി​സ്റ്റം എ​ന്ന വ്യ​ജേ​ന ഹാ​ക് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ടി​എം കാ​ർ​ഡി​ന്‍റെ വി​വ​ര​ങ്ങ​ളും ര​ഹ​സ്യ പി​ൻ​കോ​ഡു​ക​ളും ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത് എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.