ഭാ​ഗ്യ​ക്കു​റി വിൽപ്പനക്കാർക്ക് പ​രി​ശീ​ല​നം
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ജി​ല്ല​യി​ലെ ഭാ​ഗ്യ​ക്കു​റി വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്കും ഏ​ജ​ന്‍റു​മാ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി 21 ന് ​പ​ഴ​യ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ലും (പു​ളി​മൂ​ട്) 22 ന് ​ആ​റ്റി​ങ്ങ​ല്‍ ഭാ​ഗ്യ​ക്കു​റി സ​ബ് ഓ​ഫീ​സി​ലും 26 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ്യ​ക്കു​റി സ​ബ് ഓ​ഫീ​സി​ലും പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് പ​രി​ശീ​ല​നം. എ​ല്ലാ ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റു​മാ​രും വി​ല്‍​പ്പ​ന​ക്കാ​രും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ഫോ​ൺ: 0471 2325582.

സ്വാ​ശ്ര​യ പ​ദ്ധ​തി:
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​ത് ശ​ത​മാ​ന​മോ അ​തി​നു മു​ക​ളി​ലോ ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന മ​ക​നെ, മ​ക​ളെ, വ്യ​ക്തി​യെ സം​ര​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ളി​ലെ വി​ധ​വ​യാ​യ ര​ക്ഷി​താ​വി​ന് സ്വ​യം​തൊ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​മാ​യി 35,000 രൂ​പ അ​നു​വ​ദി​ക്കു​ന്ന "സ്വാ​ശ്ര​യ' പ​ദ്ധ​തി​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റം www.sjdkerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീസ​ര്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീസ്, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം 695012. ഫോ​ണ്‍: 0471 2343241.