മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റും
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം പ​രി​ഷ്ക​രി​ച്ചു പ്ര​ധാ​ന റോ​ഡി​ന്‍റെ സ​മീ​പ​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.
അ​ടു​ത്ത​മാ​സം റോ​ഡി​നു സ​മീ​പ​ത്തേ​ക്ക് മാ​റ്റും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.
ട്രോ​മാ​കെ​യ​ർ അ​പ്പ​ക്സ് സെ​ന്‍റ​ർ എ​ന്ന നി​ല​യി​ലാ​ണു പു​തി​യ സ്ഥ​ല​ത്തു മാ​റ്റു​ന്ന​ത്. 58 കോ​ടി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. തി​രു​വ​ന​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള വി​ക​സ​ന പ​രി​പാ​ടി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കും.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കൂ​ടു​ത​ൽ രോ​ഗീ​സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. പ്ര​ധാ​ന ക​വാ​ടം തൊ​ട്ട് അ​ക​ത്തേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം മെ​ച്ച​പ്പെ​ടു​ത്തും. പാ​ർ​ക്കിം​ഗി​നാ​യി കൂ​ടു​ത​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.
മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ വ​ന്നാ​ലും അ​തി​ന​ക​ത്തേ​യ്ക്കു ക​ട​ക്കാ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടെ​ന്ന പ​രാ​തി ഗൗ​ര​വ​ത്തോ​ടെ​യാ​ണു സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​ന്പ​സി​ലെ റോ​ഡ് സൗ​ക​ര്യം കൂ​ട്ടാ​നും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തെ പ്ര​ധാ​ന റോ​ഡി​ന്‍റെ വ​ശ​ത്താ​ക്കാ​നും തീ​രു​മാ​നി​ച്ച​ത്.
മ​ൾ​ട്ടി ലെ​വ​ൽ കാ​ർ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ കാ​ന്പ​സി​ൽ വ​രും. ലാ​ബി​ലേ​ക്കു​ള്ള ദൂ​ര​വും ഇ​തോ​ടെ കു​റ​യും. പ​ദ്ധ​തി​ക​ളെ​ല്ലാം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്നു​ണ്ടെ​ന്നും ഐ.​ബി. സ​തീ​ഷി​ന്‍റെ സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യി മ​ന്ത്രി അ​റി​യി​ച്ചു.