ഹോ​ട്ട​ലു​ക​ളി​ൽ ശു​ചി​ത്വ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ "സു​ഭോ​ജ​നം' പ​ദ്ധ​തി
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ശു​ചി​ത്വ​നി​ല​വാ​ര​വും ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ സു​ഭോ​ജ​നം പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ഇ​ന്ന​ലെ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന വി​ല​യി​രു​ത്തി​യാ​ണ് മേ​യ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
പ്ര​ത്യേ​ക സ്ക്വാ​ഡി​ന്‍റെ ഭാ​ഗ​മാ​യി 52 ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ താ​ല്ക്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു.
അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ 47 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ്ര​ധാ​ന​മാ​യും പി​ഴ​വ് ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​രി​പാ​ലി​ക്കു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ളെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി ത​രം​തി​രി​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള ഏ​ജ​ൻ​സി​ക​ൾ​ക്ക് മാ​ത്രം കൈ​മാ​റ​ണ​മെ​ന്ന് ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. സു​ഭോ​ജ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ന​ഗ​ര​സ​ഭ പ​രി​ശീ​ല​നം ന​ൽ​കി ഐ​ഡ​ൻ​ഡി​റ്റി കാ​ർ​ഡ് അ​നു​വ​ദി​ക്കും.
ഇ​ത്ത​ര​ത്തി​ൽ ഐ​ഡ​ൻ​ഡി​റ്റി കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യാ​ൽ മാ​ത്ര​മെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ടീ-​സ്റ്റാ​ളു​ക​ൾ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യൂ. പ​രി​ശീ​ല​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തും. ഓ​ഗ​സ്റ്റോ​ടു കൂ​ടി ആ​രം​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ ആ​ദ്യം പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് നി​ല​വി​ൽ ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും.
തു​ട​ർ​ന്ന് പു​തു​താ​യി ഈ ​രം​ഗ​ത്ത് ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ജൂ​ലൈ ആ​ദ്യ​വാ​രം പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​നും അ​തോ​ടൊ​പ്പം ആ​രം​ഭി​ക്കും. പ്ര​ത്യേ​ക ഹോ​ട്ട​ൽ പ​രി​ശോ​ധ​ന സ്ക്വാ​ഡു​ക​ൾ​ക്ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ.​ശ​ശി​കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ അ​ജി​ത്കു​മാ​ർ, പ്ര​കാ​ശ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്രേം​ന​വാ​സ്, അ​നൂ​പ് റോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.