വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ള്‍ ചികിത്സ‍യിലിരിക്കെ മ​രി​ച്ചു
Thursday, June 20, 2019 12:17 AM IST
പേ​രൂ​ര്‍​ക്ക​ട: വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ഴി​യാ​ത്രി​ക​ന്‍ മ​രി​ച്ചു. ക​വ​ടി​യാ​ര്‍ ശ്രീ​വി​ലാ​സ് ലെ​യി​ന്‍ അ​ശ്വ​തി​യി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (53) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ടോ​ള്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ സ്‌​കൂ​ട്ട​ര്‍ ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​നാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.