കെ​യ​ർ​ഹോം പ​ദ്ധ​തി; 23 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Thursday, June 20, 2019 12:17 AM IST
നെ​ടു​മ​ങ്ങാ​ട്: സാ​ധാ​ര​ണ ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സ​ഹ​കാ​രി​ക​ളു​ടെ​യും ബ​ഹു​ജ​ന​ങ്ങ​ളു​ടെ​യും പി​ൻ​തു​ണ​യോ​ടെ കെ​യ​ർ ഹോം ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

‌ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ കെ​യ​ർ ഹോ​മി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച 23 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​യ​ർ ഹോ​മി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ടം 2000 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 1500 ഓ​ളം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ബാ​ക്കി ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും .

അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഭൂ​ര​ഹി​ത​രാ​യി​ട്ടു​ള്ള​വ​ർ​ക്ക് 2000 ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം . ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കേ​ര​ളാ ബാ​ങ്ക് ഉ​ട​ൻ നി​ല​വി​ൽ വ​രും. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കേ​ര​ള ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രു​വി​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ എ ​അ​ധ്യ​ക്ഷ​നാ​യി. അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജ്മോ​ഹ​ൻ, ഡി. ​കെ. മു​ര​ളി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു, നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൽ. പി. ​മാ​യാ​ദേ​വി, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​മി​നി, കേ​ര​ള ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ, കെ​പി​സി​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പ്ര​താ​പ​ച​ന്ദ്ര​ൻ , സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഡി. ​പ്ര​സ​ന്ന​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.