യു​വാ​വി​നെ മ​ര്‍​ദി​ച്ച് പ​ണം ക​വ​ര്‍​ന്ന​താ​യി പ​രാ​തി
Thursday, June 20, 2019 12:17 AM IST
പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ മ​ര്‍​ദി​ച്ച് പ​ണം ക​വ​ര്‍​ന്ന​താ​യി പ​രാ​തി. എ​ന്‍​സി​സി ന​ഗ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് കോ​ള​നി​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വി​നോ​ദ് എ​ന്ന​യാ​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.
എ​ന്‍​സി​സി ന​ഗ​ര്‍ ടി​സി 21/ 2737ല്‍ ​ക​ണ്ണ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ആ​ദ​ര്‍​ശ്, എ​ബി, ഋ​ഷി​കേ​ശ് എ​ന്നി​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ആ​ദ്യം വി​നോ​ദി​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി. ഇ​തി​നു​ശേ​ഷം പു​റ​ത്ത് നി​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​ര്‍ സം​ഘ​ത്തി​നൊ​പ്പം കൂ​ടി.
വി​നോ​ദി​നെ എ​ല്ലാ​വരും കൂ​ടി വീ​ണ്ടും മ​ര്‍​ദി​ച്ച​ശേ​ഷം 24,000 രൂ​പ ക​വ​ര്‍​ന്നു.
ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്തെ ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും ഇ​വ​ര്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ത​ല​ക്കും നെ​റ്റി​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റ വി​നോ​ദി​നെ പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.