പാ​പ്പ​നം​കോ​ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ക​സ​ന​ത്തി​ന് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ച​ർ​ച്ച ന​ട​ന്നു: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ
Thursday, June 20, 2019 12:17 AM IST
നേ​മം : പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച ഇം​ഗ്ല​ണ്ട് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​ട​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ.
പാ​പ്പ​നം​കോ​ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ർ​മി​ക്കു​ന്ന മൂ​ന്നാം നി​ല​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇം​ഗ്ല​ണ്ടി​ലെ ബ​ർ​മിം​ഗ്ഹാം യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രു​മാ​യാ​ണ് പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​യ​ത്.
30ന് ​കൊ​ച്ചി​യി​ൽ തു​ട​ർ ച​ർ​ച്ച ന​ട​ക്കും. വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി ഫാ​ക്ക​ൽ​റ്റി​ക​ളും ഇ​വി​ട​ത്തെ ഫാ​ക്ക​ൽ​റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്രോ​ഗ്രാ​മു​ക​ൾ​ക്കും സ്റ്റു​ഡ​ന്‍റ്സ് എ​ക്സ്ചേ​ഞ്ചിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യി​ൽ വി​ഷ​യ​ങ്ങ​ളാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.​പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ടി.​എ​ൻ. രാ​മ​ൻ​പി​ള്ള, ഡോ. ​ശ​ശി​കു​മാ​ര​ൻ ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.