അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് വൈ​ദ്യു​ത പോ​സ്റ്റ് ഒടിഞ്ഞു
Thursday, June 20, 2019 12:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് വൈ​ദ്യു​ത പോ​സ്റ്റ് ത​ക​ർ​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി 12 ന് ​വ​ലി​യ​ക​ട്ട​യ്ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞ് റോ​ഡി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ​യും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രേ​യും വി​വ​രം അ​റി​യി​ച്ചു.
ഫ​യ​ർ​ഫോ​ഴ്സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്ത് എ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ശേ​ഷം ക​മ്പി​ക​ൾ മു​റി​ച്ചു നി​ക്കി പു​തി​യ പോ​സ്റ്റ് സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.
ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​തു​വ​ഴി​യു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കും, ഇ​ന്നോ​വ കാ​റും ത​മ്മി​ലു​ള്ള മ​ത്സ​ര ഓ​ട്ട​ത്തി​നി​ട​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.