വി​ഴി​ഞ്ഞം​ പ​ദ്ധ​തി​ക്ക് പാ​റ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാമചന്ദ്രൻ
Thursday, June 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ക​രി​ങ്ക​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി തു​റ​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​യ്ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​റ​ക്ഷാ​മം പ​ദ്ധ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ പാ​റ ക​ണ്ടെ​ത്തേ​ണ്ട​ത് ക​രാ​റു​കാ​ര​നാ​ണ്. പാ​റ​യു​ടെ ദൗ​ര്‍​ല​ഭ്യം മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ​ക​ള​ക്ട​ര്‍, വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പാ​റ ല​ഭ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും പാ​റ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. 3100 മീ​റ്റ​ര്‍ പു​ലി​മു​ട്ടാ​ണ് നി​ര്‍​മി​ക്കേ​ണ്ട​ത്. ഇ​തി​ല്‍ 650 മീ​റ്റ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.