രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് നാ​ളെ തി​രി​തെ​ളി​യും
Thursday, June 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 12-ാമ​ത് രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് (ഐ​ഡി​എ​സ്എ​ഫ്എ​ഫ്കെ) നാ​ളെ തി​രി​തെ​ളി​യും. വൈ​കു​ന്നേ​രം ആ​റി​ന് കൈ​ര​ളി തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ റി​ട്ട. ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൈ​ര​ളി, നി​ള, ശ്രീ ​തി​യ​റ്റ​റു​ക​ളി​ലാ​യി 26 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 262 ചി​ത്ര​ങ്ങ​ളാ​ണു പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​ഞ്ചു ദി​വ​സ​മാ​യി​രു​ന്ന മേ​ള​യി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​വ​ണ ആ​റു ദി​വ​സ​മാ​ക്കി​യ​തെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ഗ​സ്റ്റി​നോ ഫെ​റെ​ന്‍റെ സം​വി​ധാ​നം ചെ​യ്ത ഇ​റ്റാ​ലി​യ​ൻ ചി​ത്രം സെ​ൽ​ഫി​യാ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. പ്ര​ദ​ർ​ശ​ന ചി​ത്ര​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി മു​ഖാ​മു​ഖം, ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ, സെ​മി​നാ​ർ എ​ന്നീ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി​യും ഐ​ഡി​എ​സ്എ​ഫ്എ​ഫ്കെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​മാ​യ മ​ഹേ​ഷ് പ​ഞ്ചു, അ​ക്കാ​ഡ​മി വൈ​സ് ചെ​യ​ർ​പെ​ഴ്സ​ണും മേ​ള​യു​ടെ ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​റു​മാ​യ ബീ​ന പോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.