ആ​റ്റി​ങ്ങ​ൽ ക്ല​ബ്ബ് അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു
Thursday, June 20, 2019 12:19 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ കൊ​ട്ടി​യോ​ടു സ്ഥി​തി​ചെ​യ്യു​ന്ന ആ​റ്റി​ങ്ങ​ൽ ക്ല​ബ്ബി​ലെ അ​ടു​ക്ക​ള​യും ഹാ​ളു​മാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജീ​വ​ന​ക്കാ​ർ ക്ല​ബ്ബി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ആ​റ്റി​ങ്ങ​ൽ എ​സ്ഐ ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​ടു​ക്ക​ള​യു​ടെ പു​റ​കു​വ​ശ​ത്തെ ഗ്രി​ല്ല് ത​ക​ർ​ത്താ​ണ് അ​ക്ര​മി​ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. ഈ ​ഭാ​ഗ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മോ​ഷ​ണ​ശ്ര​മ​മ​ല്ലെ​ന്നും ക്ല​ബ്ബി​നെ ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണി​തെ​ന്നും ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ള​റി​യി​ച്ചു.