എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ "പു​സ്ത​ക​വ​ണ്ടി' ശ്ര​ദ്ധേ​യ​മാ​യി
Thursday, June 20, 2019 12:19 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ബോ​യ്സ് എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ "പു​സ്ത​ക​വ​ണ്ടി' ഒ​റ്റ ദി​നം കൊ​ണ്ട് 600 ഓ​ളം പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട വാ​ഹ​ന​ം ഡോ. ​ഭാ​സി രാ​ജ് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജി.​ര​ജി​ത് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ദ്യ സെ​ന്‍റ​റാ​യ എം​എം​വി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും 150 ലേ​റെ പു​സ്ത​ക​ങ്ങ​ൾ ല​ഭി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളാ​യ അ​റേ​ബ്യ​ൻ ജ്വ​ല്ല​റി, ക​രി​യ​ർ, ടാ​ല​ന്‍റ്, ഗി​രി​ജാ​ലാ​ബ്, ഇ​ന്‍റ​ഗ്ര​ൽ കാ​മ്പ​സ്, ടെ​ക്നോ​മേ​റ്റ് തു​ട​ങ്ങി​യ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും പു​സ്ത​കം ശേ​ഖ​രി​ച്ച് എ​ത്തി​യ വാ​ഹ​നം വി​ദ്യാ​ല​യ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ സ്വീ​ക​രി​ച്ചു. ദ​ത്ത് ഗ്രാ​മ​മാ​യ ക​രി​ച്ചി​യി​ലെ യൂ​ണി​റ്റി​ന്‍റെ വാ​യ​ന​ശാ​ല വി​പു​ല​മാ​ക്കു​ക​യും, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലെ തു​റ​ന്ന വാ​യ​ന​ശാ​ല സ​ജീ​വ​മാ​ക്കു​ക​യു​മാ​ണ് പു​സ്ത​ക​വ​ണ്ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ബി​നു​കു​മാ​ർ, സി.​വി. മ​നോ​ജ് , മ​നു കു​മാ​ർ, സ​ഫീ​ർ, ര​ജ​നി, രാ​ജേ​ഷ് കു​മാ​ർ, ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ർ പു​സ്ത​ക​വ​ണ്ടി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.