സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
Tuesday, June 25, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള 18നും 45​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കു​ന്നു.
വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ദേ​ശീ​യ ത​ല​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തും തൊ​ഴി​ൽ ഉ​റ​പ്പു വ​രു​ത്തു​ന്ന​തു​മാ​ണ്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ ഒ​ന്നി​നു രാ​വി​ലെ 10ന് ​കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ (കോ​ഫീ ഹൗ​സി​നു മു​ക​ളി​ൽ) ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തും. ഫോ​ണ്‍: 8606258829, 9995444585.