അ​റ​യ്യൂ​രി​ലെ ഇ​ര​ട്ട കൊ​ല​പാ​ത​കം: രണ്ടാം പ്രതി അ​റ​സ്റ്റി​ൽ
Tuesday, June 25, 2019 12:47 AM IST
പാ​റ​ശാ​ല: അ​റ​യ്യൂ​രി​ലെ ഇ​ര​ട്ട കൊ​ല​പാ​ത​ക​കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഷാ​ജി​യു​ടെ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി ആ​റ​യൂ​ർ അ​ല​ത്ത​റ വി​ളാ​കം വീ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ലാ​ഷ് (38)ആ​ണ് പി​ടി​യി​ലാ​യ​ത്.
2009ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പി​താ​വ് കൃ​ഷ്ണ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഷാ​ജി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് സ​ഹാ​യ​ത്തി​നാ​യാ​ണ് ര​ണ്ടാം പ്ര​തി അ​ഭി​ലാ​ഷി​നെ​യും ഷാ​ജി കൊ​ല​പ്പെ​ടു​ത്തി​യ പാ​ണ്ടി ബി​നു​വി​നെ​യും കൂ​ട്ടു​പി​ടി​ച്ചത്. പി​താ​വ് പൂ​ജ​പ്പു​ര​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ​താ​മ​സി​ച്ച് മാ​സ​ത്തി​ൽ ഒ​ന്നു ര​ണ്ട് ത​വ​ണ വീ​ടി​ന് സ​മീ​പ​ത്തെ കാ​വി​ൽ പൂ​ജ​ക്ക് വ​രാ​റു​ണ്ടാ​യി​രു​ന്നു.​ സം​ഭ​വ ദി​വ​സം പൂ​ജ​യ്ക്ക് ശേ​ഷം പ​മ്പ് ഹൗ​സി​ൽ എ​ത്തി​യ കൃ​ഷ്ണ​നെ മ​ക​ൻ ഷാ​ജി വി​ളി​ച്ചി​റ​ക്കി​കൊ​ണ്ടു വ​ന്ന് പു​ത്ത​ൻ കു​ള​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ക​യ​റ്റി അ​ഭി​ലാ​ഷും, പാ​ണ്ടി​ബി​നു​വും ഷാ​ജി​യും ചേ​ർ​ന്ന് ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം അ​തേ വാ​ഹ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ അ​രു​മ​ന​ക്ക്സ​മീ​പ​മു​ള്ള ആ​റ്റി​ന​ടു​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​റ​യ്യൂ​ർ ആ​ർ​കെ നി​വാ​സി​ൽ പാ​ണ്ടി ബി​നു എ​ന്ന് വി​ളി​ക്കു​ന്ന ബി​നുവിനെ (42) ​ക​ഴി​ഞ്ഞ ഏ​പ്രി​ൽ 23നാണ് ​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​ തു​ട​ർ​ന്ന് പോ​ലീ​സ്ന​ട​ത്തി​യഅ​ന്വ​ഷ​ണ​ത്തി​ലാ​ണ് ഈ ​ഇ​ര​ട്ട​ക്കൊ​ല​യു​ടെ ചു​രു​ള​ഴി​യു​ന്ന​ത്.​കോ​ട​തി​യി​ൽ​ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.