ധ​നു​വ​ച്ച​പു​രം കോ​ള​ജി​ൽ സം​ഘ​ർ​ഷം; ര​ണ്ടു​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്
Tuesday, June 25, 2019 12:48 AM IST
പാ​റ​ശാ​ല: ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ൻ​എ​സ്എ​സ്കോ​ള​ജി​ൽ എ​സ്എ​ഫ്ഐ- എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്പ​രി​ക്കേ​റ്റു.​പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ​യും പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു.​ര​ണ്ടാം വ​ർ​ഷ ബി​എ ഇം​ഗ്ലി​ഷ് വി​ദ്യാ​ർ​ഥി​നി​യാ​യ വി​ഴി​ഞ്ഞം ച​പ്പാ​ത്ത് സ്വ​ദേ​ശി​നി ആ​ര്യ (19), എ​സ്എ​ഫ്ഐ​പ്ര​വ​ർ​ത്ത​ക​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി പ്രീ​ജ (22) എ​ന്നി​വ​ർ​ക്കാ​ണ്പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ ന​ട​ന്ന പ്ര​വേ​ശ​നേ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​നു​മു​മ്പി​ൽ എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​നി​ക​ൾ ന​വാ​ഗ​ത വി​ദ്യാ​ർ​ഥി ക​ളെ​ സ്വീക​രി​ക്കു​വാ​നാ​യി ക​വാ​ട​ത്തി​നു സ​മീ​പം നി​ൽ​ക്കു​മ്പോ​ൾ ഒ​രു സം​ഘം എ​ബി​വി​പി​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ക​യും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​കരു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ല​ഡു​വാ​ങ്ങി വ​ലി​ച്ചെ​റി​ഞ്ഞശേ​ഷം കൈയി​ലു​ണ്ടാ​യി​രു​ന്ന കൊ​ടി പി​ടി​ച്ചു വാ​ങ്ങി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് എ​സ്എ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം.​കോ​ളജി​നു​ള്ളി​ൽ നി​ന്നും ന​ട​ത്തി​യ ക​ല്ലേ​റി​നെ തു​ട​ർ​ന്ന്പ്രീ​ജ​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്.
​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘമാണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചത്.