മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം : വെ​ള്ള​റ​ട ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് റോ​ഡി​ൽ ദു​രി​ത​യാ​ത്ര
Wednesday, June 26, 2019 12:24 AM IST
വെ​ള്ള​റ​ട: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ വെ​ള്ള​റ​ട ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന്‍റെ റോ​ഡ് പൊ​ളി​ച്ച​ത് എ​ക്സ്ചേ​ഞ്ചി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ദു​രി​ത​മാ​കു​ന്നു.​

റോ​ഡി​ല്‍ നി​ന്നും നൂ​റ് മീ​റ്റ​ര്‍ മാ​റി സ്ഥി​തി​ചെ​യ്യു​ന്ന ഒാ​ഫീ​സി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക​ട​ന്നു​വ​രു​ന്ന​തി​നാ​യി ഓ​ട​യ്ക്കു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച സ്ലാ​ബ് ത​ക​ർ​ത്ത് മെ​റ്റ​ലും മ​ണ്ണും കു​ഴി​യി​ല്‍ നി​റ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഓ​ട ന​വീ​ക​ര​ണം ക​ഴി​ഞ്ഞ​യു​ട​ന്‍ പു​തി​യ സ്ലാ​ബ് സ്ഥാ​പി​ക്കാ​മെ​ന്നും ഇ​ള​ക്കി​മാ​റ്റി​യ ഓ​ഫീ​സ് ബോ​ര്‍​ഡ് യ​ഥാ​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​നോ ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​നെ ക​ഴി​ഞ്ഞി​ട്ടി​ല്ല.