മേ​യേ​ഴ്സ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, June 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​യേ​ഴ്സ് ഗോ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ടൂ​ർ​ണ​മെ​ന്‍റ് വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​വാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്. യോ​ഗം മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ലെ ത​ന്നെ അ​പൂ​ർ​വം സ്വ​ർ​ണ ക​പ്പു​ക​ളി​ലൊ​ന്നാ​ണ് മേ​യേ​ഴ്സ് ക​പ്പ്.

മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഇ.​പി.​ജ​യ​രാ​ജ​ൻ, ശ​ശി​ത​രൂ​ർ എം​പി, വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, വി.​ശി​വ​ൻ​കു​ട്ടി, ന​ഗ​ര​സ​ഭാ ക​ക്ഷി​നേ​താ​ക്ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, വി.​സു​രേ​ഷ്, ക​ര​മ​ന ഹ​രി, ദ​ക്ഷി​ണ​മേ​ഖ​ല എ​ഡി​ജി​പി, പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, പ്ര​സി​ഡ​ന്‍റ് കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ, ചാ​ക്കോ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും മേ​യ​ർ ചെ​യ​ർ​മാ​നും, ഡെ​പ്യൂ​ട്ടി മേ​യ​ർ വൈ​സ് ചെ​യ​ർ​മാ​നും, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും ക​മ്മി​റ്റി​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ​ക്കും യോ​ഗം രൂ​പം ന​ൽ​കി. എ​സ്.​പു​ഷ്പ​ല​ത, സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.