ഫോണുകളിൽ അശ്ലീല വീഡിയോകൾ സൂക്ഷിച്ചവരും മദ്യപിച്ച് വാഹനം ഓടിച്ചവരും പിടിയിൽ
Wednesday, June 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു വ​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ സി​റ്റി പോ​ലീ​സ് ന​ട​ത്തിയ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന സ്കൂ​ൾ വാ​ൻ ഡ്രൈ​വ​റും ഫോ​ണി​ൽ അ​ശ്ലീ​ല വി​ഡീ​യോ സൂ​ക്ഷി​ച്ചി​രു​ന്ന​വ​രു​മാ​യ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
സി​റ്റി​യി​ലെ ചി​ല സ്കൂ​ളു​ക​ളി​ൽ നി​ന്നും ചി​ല ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ശ​മാ​യ രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം ഉ​ണ്ടാ​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഐ​ജി ദി​നേ​ദ്ര ക​ശ്യ​പി​ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി ഷാ​ഡോ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ഡ്രെ​വ​ർ​മാ​രു​ടെ​യും ക്ലീ​ന​ർ​മാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.
പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​വ​രും പി​ടി​യി​ലാ​യി. പാ​ൻ​പ​രാ​ഗ്, ശം​ഭു തു​ട​ങ്ങി​യ പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​വ​രെ​യും ക​ണ്ടെ​ത്തി പ്ര​ത്യേ​കം താ​ക്കീ​ത് ന​ൽ​കി.
ന​ഗ​ര​ത്തി​ലെ 25 ഓ​ളം സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ളെ കൊ​ണ്ട് പോ​കു​ന്ന 400 ഓ​ളം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ അ​ട​ങ്ങു​ന്ന 50 ഓ​ളം മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഇ​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു.
സ്കൂ​ൾ കു​ട്ടി​ക​ളെ സ്വ​കാ​ര്യ ബസ് ജീ​വ​ന​ക്കാ​ർ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ കാ​ണി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി ഷാ​ഡോ പോ​ലീ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ൾ, അ​താ​ത് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ൻ​പാ​യി സ്കൂ​ൾ വാ​ഹ​ന ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​തും പ​രി​ശോ​ധി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ദി​നേ​ന്ദ്ര ക​ശ്യ​പ് അ​റി​യി​ച്ചു.