ഹോ​ളോ​ബ്രി​ക്സ് ക​ന്പ​നി​യി​ലെ കൊ​ല​പാ​ത​കം: പ്ര​തി​യെ പി​ടി​കൂ​ടി
Wednesday, June 26, 2019 12:24 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ പൂ​വ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ഹോ​ളോ​ബ്രി​ക്സ് ക​മ്പ​നി​യി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഭൂ​ട്ടാ​ൻ അ​തി​ർ​ത്തി​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി.
പ​ശ്ചി​മ​ബം​ഗാ​ള്‍ ന്യൂ ​ജ​ല്‍​പാ​യ്ഗു​രി അ​ലി​പ്പൂ​ര്‍​ദ​ര്‍ ഫ​ല്ലാ​ക്ക​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ഹു​സൈ​ന്‍ ഒ​റോ​ണ്‍ (33) ആ​ണ് പി​ടി​യി​ലാ​യ​ത്.
മാ​ര്‍​ച്ച് 10 ന് ​രാ​ത്രി ആ​റ്റി​ങ്ങ​ല്‍ പൂ​വ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ഹോ​ളോ​ബ്രി​ക്സ് ക​മ്പ​നി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ഹ ജീ​വ​ന​ക്കാ​ര​നാ​യ വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി വി​മ​ല്‍​ബാ​റ (39)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ് വി​മ​ല്‍​ബാ​റ​യാ​ണ് ഹു​സൈ​നി​നെ ഇ​വി​ടെ ജോ​ലി​ക്ക് കൊ​ണ്ട് വ​ന്ന​ത്. മാ​ര്‍​ച്ച് 10 ന് ​രാ​ത്രി ജോ​ലി സ്ഥ​ല​ത്തെ കൂ​ലി​യെ​ചൊ​ല്ലി ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കി​ച്ചു. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ഹു​സൈ​ന്‍ അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​യു​ധം എ​ടു​ത്ത് വി​മ​ല്‍​ബാ​റ​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ഴു​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. വി​മ​ല്‍​ബാ​റ​യു​ടെ മൊ​ബൈ​ല്‍​ഫോ​ണു​ക​ളും പ​ണ​വും അ​പ​ഹ​രി​ച്ച പ്ര​തി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം ബം​ഗാ​ളി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തു.
ഉ​ത്ത​ര​മേ​ഖ​ലാ എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​കം സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട വി​മ​ല്‍​ബാ​റ​യു​ടെ മൊ​ബൈ​ല്‍ ബം​ഗാ​ളി​ല്‍ മ​റ്റൊ​രാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.
ഈ ​മൊ​ബൈ​ല്‍ വീ​ണ്ടെ​ടു​ക്കു​ക​യും ഉ​പ​യോ​ഗി​ച്ച ആ​ളി​നെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ഹു​സൈ​ന്‍ വോ​റ​യു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും കൊ​ല​പാ​ത​ക​ത്തി​ല്‍ ഹു​സൈ​നു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചും കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​ന്നു. അ​പ്പോ​ഴും ഹു​സൈ​നെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലേ​ക്ക് ആ​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ഏ​ജ​ന്‍​സി എ​ന്ന വ്യാ​ജേ​ന​യാ​ണ് പോ​ലീ​സ് സം​ഘം തു​ട​ര്‍​ന്ന് ബം​ഗാ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
ഹു​സൈ​ന്‍ വോ​റ ഭൂ​ട്ടാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് ഉ​ള്ള​തെ​ന്ന് വ്യ​ക്ത​മാ​യ ഉ​ട​ന്‍ സം​ഘം അ​വി​ടെ​യെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യും നാ​ട്ടി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
റൂ​റ​ല്‍ എ​സ്പി​ക്ക് പു​റ​മെ ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി കെ.​എ.​വി​ദ്യാ​ധ​ര​ന്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​വി. ഡി​പി​ന്‍, എ​സ്ഐ എം.​ജി.​ശ്യാം, എ​എ​സ്ഐ റ​ജി​കു​മാ​ര്‍, ഷാ​ഡോ ടീം ​എ​എ​സ്ഐ ഫി​റോ​സ്ഖാ​ന്‍, ബി.​ദി​ലീ​പ്, ആ​ര്‍. ബി​ജു​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​യെ പി​ടി​കൂ​ടി​യ​ത്.