ആ​കാ​ശ​വാ​ണി​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, June 26, 2019 12:25 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​കാ​ശ​വാ​ണി​യി​ലെ ബാ​ല​ലോ​കം പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ച ഭ​ഗ​വ​തി​പു​രം ക​ട​മ്പ​നാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​രും പി ​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​നു​മോ​ദി​ച്ചു. വാ​ർ​ഡ് അം​ഗം അ​നി​താ​കു​മാ​രി അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ​പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ബി​പി​ഒ സ​ന​ൽ കു​മാ​ർ, സു​രേ​ന്ദ്ര​ൻ, ശ്യാം ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ഗ്ര​ന്ഥ​ശാ​ല സ​ന്ദ​ർ​ശി​ച്ചു

പാ​ലോ​ട്:​ വാ​യ​ന​ശീ​ല​മാ​ക്കാ​ൻ പു​സ്ത​ക​ങ്ങ​ളെ അ​ടു​ത്ത​റി​ഞ്ഞു പാ​ലോ​ട് ഗ​വ. എ​ൽ​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പാ​ലോ​ട് വേ​ദി ഗ്ര​ന്ഥ​ശാ​ല സ​ന്ദ​ർ​ശി​ച്ചു. വാ​യ​ന​വാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു ഗ്ര​ന്ഥ​ശാ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.​ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ലേ​ഖ, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​എ​ൽ.​രാ​ജീ​വ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ബീ​ഹ​ബീ​വി, അ​ധ്യാ​പ​ക​രാ​യ ഷി​മി​മോ​ൾ, ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.