ക്ല​ബ്ബ് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 26, 2019 12:25 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ക്ല​ബ്ബ് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ക​ഴി​ഞ്ഞ 18ന് ​രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ തോ​ട്ട​വാ​രം തു​ണ്ടു​വി​ള വീ​ട്ടി​ൽ ബി​നു (39), തോ​ട്ട​വാ​രം പേ​രു​വി​ള വീ​ട്ടി​ൽ പ്ര​ദീ​പ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക്ല​ബ്ബിന്‍റെ പി​ൻ​വ​ശ​ത്തെ ഗ്രി​ല്ല് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന അ​ക്ര​മി​ക​ൾ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, മ​റ്റു മു​റി​ക​ൾ, വാ​ട്ട​ർ ടാ​പ്പു​ക​ൾ, സീ​ലിം​ഗ് ഫാ​ൻ, ഗ്രാ​നൈ​റ്റ് സ്ലാ​ബു​ക​ൾ , ചു​വ​ർ ഗ്ലാ​സു​ക​ൾ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​രു​ത്തി വ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
​ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഫോ​യ്മ​സ് വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സി​ഐ വി.​വി. ദീ​പ​ൻ, എ​സ്ഐ ശ്യാം, ​എ​സ്.​സ​ലിം, ഷി​നോ​ദ്, മ​ഹേ​ഷ്, താ​ജു​ദ്ദീ​ൻ, ഷോ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ റി​യാ​സ്, ജ്യോ​തി​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.