ഹോ​ട്ട​ലു​ക​ളി​ൽ ആരോഗ്യവിഭാഗം പരിശോധന നടത്തി
Wednesday, June 26, 2019 12:25 AM IST
കോ​വ​ളം: വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ലും ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സസ്ഥ​ല​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി.
ലൈ​സ​ൻ​സി​ല്ല​തെ​യും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വി​ഴ്ച​വ​രു​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾക്ക് നോ​ട്ടീ​സ് ന​ൽ​കി.​നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ നി​ശ്ചി​തദി​വ​സ​ത്തി​നു​ള്ളി​ൽ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടിസ്വീ​ക​രി​ക്കു​മെ​ന്നും ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യ​താ​യുംവ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും അധികൃതർ പറഞ്ഞു.