താത്കാലിക ജീവനക്കാരൻ സഹജീവനക്കാരനെ ആക്രമിച്ചതായി പരാതി
Wednesday, June 26, 2019 12:25 AM IST
പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ താ​ത് കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ സഹ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​താ​യി പര​ാതി.
​സം​ഭ​വമാ​യി ബ​ന്ധ​പ്പെ​ട്ട് പാ​തി​രി​പ്പ​ള്ളി ത്രി​വേ​ണി ഗാ​ര്‍​ഡ​ന്‍​സ് മ​ഹ​നീ​യം നി​വാ​സി​ല്‍ സ​ജു​വി​നെ (42) പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .
മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര​നും കു​ട​പ്പ​ന​ക്കു​ന്ന് ജ​യ​പ്ര​കാ​ശ് ലെ​യി​ന്‍ തു​ണ്ടു​വി​ള​വീ​ട്ടി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ അ​നി​ല്‍​കു​മാ​ര്‍ (39) ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​ന്ദ്ര​ത്തി​ലെ റെ​സ്റ്റ്റൂ​മി​ല്‍ ഇ​രി​ക്കു​ന്ന അ​നി​ൽ കു​മാ​റി​നെ ഇ​രു​മ്പു​പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് സാ​ജു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.