ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ച നു​ജും മു​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Wednesday, June 26, 2019 12:25 AM IST
പാ​ങ്ങോ​ട്: ഷാ​ര്‍​ജ​യി​ല്‍ മ​രി​ച്ച ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ഭ​ര​ത​ന്നൂ​ര്‍ ക​ര​ടി​മു​ക്ക് പ​ത്ത്പ​റ പ്ലാ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ നു​ജും മു​ഹ​മ്മ​ദ്(45)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.
ഷാ​ര്‍​ജ​യി​ല്‍ ത​യ്യ​ല്‍​ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജോ​ലി സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ റോ​ഡി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഷാ​ര്‍​ജാ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക്കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​മൃ​ത​ദേ​ഹം ഇ​ന്ന് പു​ല​ര്‍​ച്ചെ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തിക്കും. മൃ​ത​ദേ​ഹം വീ​ട്ടി​ൽ പൊ​തുദ​ര്‍​ശ​ന​ത്തി​നു​വച്ചശേ​ഷം രാ​വി​ലെ എ​ട്ടി​ന് ഭ​ര​ത​ന്നൂ​ര്‍ ജ​മാ​അ​ത്തി​ല്‍ ഖ​ബ​റ​ട​ക്കും. ഭാ​ര്യ. റ​ഫീ​ക്കാ ബീ​വി. മ​ക്ക​ള്‍. അ​ലി​ഫ് മു​ഹ​മ്മ​ദ്. ആ​മി​ന.