യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച കേസ്: പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, June 26, 2019 12:25 AM IST
ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ടം നെ​ട്ട​യ​ക്കോ​ണ​ത്തു യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​നെ​ട്ട​യ​ക്കോ​ണം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ര​തീ​ഷ് (35),പാ​ങ്ങ​പ്പാ​റ കൈ​ര​ളി ന​ഗ​റി​ല്‍ മ​ണ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ ദീ​പ​ക് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
​നെ​ട്ട​യ​ക്കോ​ണ​ത്തു പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​നി​ലി​നെ​ ഞാ​യ​റാ​ഴ്ച പ്ര​തി​ക​ൾ വീ​ട്ടി​ല്‍ നി​ന്നും വി​ളി​ച്ചു​കൊ​ണ്ടു പോ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ ു. തു​ട​ർ​ന്ന് ഒ​ളി​വി​ൽപോയ പ്ര​തി​കളെ ക​ഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി അ​സി​സ്റ്റ​ന്‍റ്ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍ .അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.