നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 26, 2019 12:26 AM IST
കാ​ട്ടാ​ക്ക​ട : നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം, കൊ​ല​പാ​ത​ക ശ്ര​മം, വാ​ഹ​നം ക​ത്തി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​റ​ന​ല്ലൂ​ർ, മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​റു വീ​തം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മാ​റ​ന​ല്ലൂ​ർ, കു​ന്നും​പു​റം എം​ആ​ർ ഭ​വ​ന​ത്തി​ൽ കി​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന ഹേ​മ​ന്ദ് (20), മ​ല​യി​ൻ​കീ​ഴ് പാ​ലോ​ട്ടു​വി​ള, മാ​ങ്കു​ള​ത്ത് ലീ​ലാ നി​വാ​സി​ൽ ലി​ബി​ൻ​രാ​ജ് (20), അ​ന്തി​യൂ​ർ​ക്കോ​ണം, അ​മ്പ​ല​ത്ത​റ വീ​ട്ടി​ൽ ലാ​ലു (20) എ​ന്നി​വ​രെ​യാ​ണ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ക്ക​ട പ്ലാ​വൂ​രി​ൽ മ​റ്റൊ​രു സം​ഘ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് വാ​ൾ​വീ​ശി ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി ക​ത്തി​ച്ച കേ​സി​ൽ ഹേ​മ​ന്ദ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​ കു​റ്റ​കൃ​ത്യ​ത്തി​നാ​യി പു​റ​ത്തെ​ത്തു​ന്ന മൂ​വ​ർ സം​ഘ​ത്തെ വ​ല​യി​ലാ​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. മ​ല​യി​ൻ​കീ​ഴ് എ​സ്എ​ച്ച്ഒ ബി. ​അ​നി​ൽ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ എ. ​ബി. സൈ​ജു എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.