ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ന​ട​പ്പാ​ത കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
Monday, July 15, 2019 1:43 AM IST
നെ​ടു​മ​ങ്ങാ​ട്: ജ​ന​ത്തി​ര​ക്കേ​റി​യ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ചു​റ്റു​മ​തി​ലി​നു മു​ന്നി​ലെ ന​ട​പ്പാ​ത ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.

റോ​ഡ് വ​ക്കി​ൽ ത​റ​ഓ​ട് പാ​കി നി​ർ​മി​ച്ചി​രി​ക്കു​ന്ന ന​ട​പ്പാ​ത ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ വേ​ലി കെ​ട്ടി ഗേ​റ്റ് ഇ​ട്ട് സൂ​ക്ഷി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ ഇ​വി​ടെ ഒ​രു വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണ​വും ഇ​പ്പോ​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ഈ ​സ്ഥ​ല​ത്തു ച​പ്പു​ച​വ​റു​ക​ളും മാ​ലി​ന്യ​വും കു​മി​ഞ്ഞു കൂ​ടു​ക​യാ​ണ്.

ഇ​തി​നു മു​ന്നി​ൽ നി​ര​വ​ധി സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ൾ റോ​ഡ് കൈ​യ​ട​ക്കി ഗ​താ​ഗ​ത​ക്കു​രു​ക്കു സൃ​ഷ്ടി​ച്ചു അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്.ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​ണ്. ഇ​തു പ​ല​പ്പോ​ഴും ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​ത്തു​ന്നു.

ഇ​തി​നു പു​റ​മെ ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ കാ​ത്തി​രി​പ്പു കേ​ന്ദ്രം ഇ​വി​ടെ നി​ല​വി​ലി​ല്ല.

ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കെ​ട്ടി അ​ട​ച്ച നി​ല​യി​ലു​ള്ള ന​ട​പ്പാ​ത തു​റ​ന്ന് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.